ഓടുന്ന വാഹനങ്ങളിൽ അഭ്യാസം പതിവായതോടെ മോട്ടോർവാഹന വകുപ്പ് കർശന നടപടിയുമായി രംഗത്ത്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെരിയക്കനാൽ ഭാഗത്ത് തമിഴ്നാട് സ്വദേശികളായ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തിരുന്നു. ദേശീയപാതയിൽ ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗങ്ങളിലും നിരവധി തവണ ഇത്തരം നിയമലംഘനങ്ങൾ നടന്നു.