അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചെമ്പൻ വിനോദ് ജോസ് ,ബേസിൽ ജോസഫ് , സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ഡാർക്ക് ഹ്യൂമർ ജോണറില്‍ ഉള്ള ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്.
ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്.