ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല എന്ന് യെമൻ എംബസി അറിയിച്ചു. കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. കേസ് കൈകാര്യം ചെയ്തത് ഹൂതികളാണ്.
സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് നിമിഷ പ്രിയയുടെ വധശിക്ഷ അംഗീകരിച്ചത്. യമൻ പ്രസിഡന്റ് വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു. തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ.