രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രയാഗ്രാജിലെത്തും. എട്ടു മണിക്കൂറോളം പ്രയാഗ്രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. കൂടാതെ മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തും.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് പ്രാഗ്രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപ് കുംഭമേളയിൽ സ്നാനം നടത്തിയിരുന്നു. പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക