വൈക്കം: വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത ബെംഗളൂരു സ്വദേശികളായ യുവതിയും യുവാവും പിടിയിൽ.ബെംഗളൂരു സ്വദേശിനി നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്.
ഫാത്തിമ വൈദികനുമായി സൗഹൃദം സ്ഥാപിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി ഒഴിവുമായി ബന്ധപ്പെട്ടാണ്. പിന്നീട് യുവതി വീഡിയോ കോള്‍ ചെയ്ത് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലപ്പോഴായി വൈദികനില്‍ നിന്ന് 41.52 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് പറഞ്ഞു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വൈദികൻ പോലീസിൽ പരാതി നൽകിയത്. വൈക്കം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.