ന്യൂഡൽഹി : സൗദി സന്ദർശിക്കനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി . രണ്ടു ദിവസത്തെ സന്ദർശനത്തിനാകും നരേന്ദ്ര മോദി സൗദിയിലെത്തുക. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്. കിരീടാവകാശിയും സൽമാൻ രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ നിർണായകമായ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പ് വെക്കും എന്നു റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കുമെന്നാണ് സൂചന .യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട് അതിനുശേഷമായിരിക്കും മോദിയുടെ സൗദി സന്ദർശനം. അതേസമയം 2023 സെപ്റ്റംബറിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് ഇന്ത്യ സന്ദർശിച്ചിരുന്നു.