ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എത്രയും വേഗം രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസമോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളിലോ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149 -ാം ജന്മദിനത്തില് ഗുജറാത്തിലെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബില്ലിന് ഈ വര്‍ഷം ആദ്യം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തിന്റെ ഭാഗമായി വലിയ പരിപാടിയാണ് ഗുജറാത്തിലെ ഏകതാ നഗറില്‍ സംഘടിപ്പിച്ചത്. ഇത്തവണ ഏകതാ ദിവസ് ആഘോഷവും ദീപാവലിയും ഒന്നിച്ചു വന്നു എന്ന സവിശേഷത ഉണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.