ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവന്‍ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു. മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് എക്കണോമിക്സില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിരുന്നു. സെപ്റ്റംബറിലായിരുന്നു ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
പത്മശ്രീ പുരസ്കാരം നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. ബിബേക് ദിബ്രോയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.