കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരി കെയ്ൻ ജൂലിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാസ്പദമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിിരുന്നു. 14 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയതിനെത്തുടർന്ന് ഷെറിന്റെ ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്തത് വലിയ വിവാദമായിരുന്നു.