എംമ്പുരാൻ ചിത്രത്തിന്റെ വിവാദങ്ങൾക്ക് പിന്നാലെ ഖേദ പ്രകടനവുമായി നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട് എന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്. കൂടാതെ സിനിമയിൽ പ്രേമേയമായ ചില വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നും മോഹൻലാൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ഈ പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ വിവാദങ്ങൾക്ക് പിന്നാലെ തന്നെ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സംഘപരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു. അതേസമയം ചിത്രത്തിന് പിന്തുണയറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘപരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്.