മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനാണ്. നായികയായി എത്തുക പ്രിയങ്ക ചോപ്രയും. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തുകൂടിയ ചടങ്ങിൽ നിന്നുള്ള, ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചതല്ലെന്നും ലീക്ക് ആയവയാണെന്നും വാർത്ത വന്നിരുന്നു. എന്നാൽ അതേ വേഷത്തിൽ പ്രിത്വിരാജ് അഹാന കൃഷ്ണയ്ക്കൊപ്പം നിൽക്കുന്ന ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു.
1000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിലുള്ളവയാണ്. സ്റ്റീഫൻ സ്പിൽബെർഗിന്റെ, ‘ഇന്ത്യാന ജോൺസ്’ ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നതെന്ന് രാജമൗലി പറഞ്ഞിരുന്നു.