ഉപതെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം പ്രചാരണത്തില്‍ സജീവമാകും. രാവിലെ 10.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗത്തിലാണ് ഇരുവരും ആദ്യം പങ്കെടുക്കുന്നത്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്.
ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്, 4.45ന് കല്പറ്റ എന്നിവിടങ്ങളിലും യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. മണ്ഡലത്തിലെ കോണ്‍ഗ്രസ് യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുത്തേക്കും. പ്രിയങ്കയുടെ തെരഞ്ഞടുപ്പ് പ്രചാരണം കൊഴുപ്പിക്കാനുളള തയ്യാറെടുപ്പിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.