മണിക്കുട്ടൻ, ജോയ് മാത്യു, മധുപാൽ, ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, മുൻഷി രഞ്ജിത്,മീര നായർ, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച്, ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന “ശ്രീ മുത്തപ്പൻ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
ബാലതാരം പൃഥ്വി രാജീവ്, കൃഷ്ണൻ നമ്പ്യാർ, നാദം മുരളി, ശ്രീഹരി മാടമന, സുബോധ് ഷെട്ടി, വിനോദ് മൊത്തങ്ങ, ഉണ്ണി ഞേറക്കാട്, വിനോദ് പ്ലാത്തോട്ടം വിദീഷിത, ഉഷ പയ്യന്നൂർ, സുമിത്ര രാജൻ, വീണ വേണുഗോപാൽ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
റെജി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു.
ബിജു കെ ചുഴലി,ചന്ദ്രൻ നരിക്കോട് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമൊരുക്കിയത്.മുയ്യം രാജൻ എഴുതിയ വരികൾക്ക് രമേഷ് നാരായൺ സംഗീതം പകരുന്നു. കെ എസ് ചിത്രം, രമേഷ് നാരായൺ, മധു ബാലകൃഷ്ണൻ, അമൃതനായർ എന്നിവരാണ് പ്രധാന ഗായകർ. എഡിറ്റിങ്-രാജേഷ് ടി വി,വിതരണം-ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ്.