കൊച്ചി: മലയാള സിനിമ ഏറെ ആവേശമാക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലാലേട്ടൻ്റെ തിരിച്ച് വരവും പൃഥിരാജിൻ്റെ സംവിധാന മികവും കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിൻ്റെ റീലിസിനോപ്പം എമ്പുരാന്റെ ബജറ്റും അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയത്.
എമ്പുരാന് പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജ് അപാര സംവിധായകൻ ആണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ടെന്നും സന്തോഷ് ടി കുരുവിളവ പറയുന്നു.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 150 കോടിയാണ് ലൂസിഫർ ആഗോളതലത്തിൽ നേടിയത്. മാര്‍ച്ച് 27 -ന് ചിത്രം റിലീസാകും.