പാലക്കാട്: മുക്കാൽ ലക്ഷം നിരോധിത ഉൽപ്പന്നങ്ങൾ പോലീസും എക്സൈസും ചേർന്നുള്ള സംയുക്ത പരിശോധനയിൽ പിടികൂടി. 30 ലക്ഷത്തോളം രൂപയുടെ 75,000 പാക്കറ്റ് ഹാൻസ് ചാലിശ്ശേരിയിലെ സ്വകാര്യ വാടക കെട്ടിടത്തിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുന്നത്തേരി പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
നൂറോളം ചാക്കുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയ ഉൽപ്പന്നങ്ങൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.