തിരുവനന്തപുരം: എൻഡിഎ മുന്നണിയിൽ നിന്നും പുറത്തു പോകുമെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായാണ് തുഷാർ വെള്ളാപ്പള്ളി സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
ബിഡിജെഎസ് എൻഡിഎ മുന്നണി വിടുന്നു എന്ന വാർത്തയെ എല്ലാതവണത്തെയും പോലെ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നു. എൻഡിഎക്കൊപ്പം അടിയുറച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തുഷാറിന്റെ മറുപടി.