തീവണ്ടിയുടെ സമയ കൃത്യതയില്‍ രാജ്യത്ത് ഒന്നാമതെത്തി വന്ദേഭാരത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നോട്ടെന്നും റിപ്പോർട്ട്. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പറയുന്നത്. മൊത്തത്തിൽ ട്രെയിനുകളുടെ സമയ കൃത്യത പരിശോധിച്ചാൽ താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2024ല്‍ രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികൾ വൈകിയോടുന്നത് 8 ശതമാനം കുറവാണ്. വൈകിയോടുന്ന സമയം 20 മിനുട്ടില്‍ നിന്ന് 18 മിനുട്ടായി കുറഞ്ഞു. സമയകൃത്യതയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തീവണ്ടികളാണ്. എന്നാൽ ബംഗാള്‍, ഒഡിഷ, തമിഴ്നാട് സംസ്ഥാനങ്ങളിലെ ട്രെയിനുകളും സമയകൃത്യത പാലിക്കുന്നതില്‍ പിറകോട്ട് പോയി. ട്രെയിനുകളില്‍ ഹംസഫര്‍ എക്സ്പ്രസാണ് കൃത്യസമയം പാലിക്കുന്നതില്‍ രാജ്യത്ത് ഏറ്റവും പുറകിലുള്ളത്. ശരാശരി 55 മിനുട്ട് വരെയാണ് ഈ ട്രെയിനുകള്‍ വൈകിയോടുന്നത്. തുരന്തോ എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, വന്ദേഭാരത് എന്നിവയാണ് ഈ വര്‍ഷം പ്രകടനം മെച്ചപ്പെടുത്തിയ തീവണ്ടികൾ.
Content: Punctuality; Vande Bharat ranks first in the country