കോട്ടയം: വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ നഗ്നനാക്കി വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സഹപാഠികള്‍. പാലായിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ഒന്‍പതാംക്ലാസുകാരനായ വിദ്യാർത്ഥിയുടെ വീഡിയോ ആണ് സഹപാഠികൾ പങ്കുവെച്ചത്.
സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതിനല്‍കി. പുഷ്പ എന്ന സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുന്നതിനായാണ് വിദ്യാര്‍ഥിയെ സഹപാഠികളായ ഏഴുപേര്‍ നഗ്നനാക്കി പീഡിപ്പിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ക്ലാസ് മുറിയിൽ അധ്യാപകരില്ലാത്ത സമയങ്ങളിലായിരുന്നു സംഭവം. ജനുവരി 10 നാണ് ആദ്യമായി ഇപ്രകാരം കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തപ്പോൾ കുട്ടി അധ്യാപികയോട് പരാതിപ്പെട്ടു. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്ന് കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു.