ഹൈദരാബാദ്: പുഷ്പ സിനിമയ്ക്കെതിരെ ഒരു അദ്ധ്യാപിക നടത്തിയ പ്രസംഗം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു. അസഹനീയമായ ഹെയർസ്റ്റൈലുകളുമായി സ്കൂളുകളിൽ വരുന്നു അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് അധ്യാപികയുടെ വാദങ്ങൾ .സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇത് തന്നെയാണ് സ്ഥിതി.
ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു എന്നും -അധ്യാപിക കൂട്ടിച്ചേർത്തു .മാതാപിതാക്കളോട് ഇതിനെ കുറിച്ച് സംസാരിക്കുന്നതൊന്നും കുട്ടികളെ ബാധിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളാണ് ഇതിന് കുറ്റക്കാർ.
പുഷ്പ എന്ന സിനിമ തന്റെ സ്കൂളിലെ പകുതി കുട്ടികളെയും മോശമായി ബാധിച്ചതായും അധ്യാപിക പങ്കുവെച്ചു.ഒരു അധ്യാപിക എന്ന നിലയിൽ കുട്ടികളെ ശിക്ഷിക്കാൻ തനിക്ക് സാധിക്കില്ല. ശിക്ഷകൾ കുട്ടികളെ സമ്മർദ്ദത്തിലാക്കി ആത്മഹ്യതാ പ്രവണതയിലേക്ക് എത്തിക്കുമോ എന്ന ഭയവും തങ്ങൾക്കുള്ളതായി അധ്യാപിക വ്യക്തമാക്കി.