പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല’ എന്നാണ് വി കെ സനോജ് ഫേസ്ബുക്കിലൂടെ കുറിച്ചത്.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുമായി പി സരിന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സരിന് പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തിലാണ് സനോജ് വിമര്‍ശനം ഉന്നയിച്ചിരുന്നത്.
സരിന് സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സരിനെ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് നേതൃത്വം പ്രതികരിച്ചത്. പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും സരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.