പാരീസ്: റഷ്യൻ പ്രസിഡൻ്റിനെതിരെ വിവാദ പരാമർശവുമായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ‘ഉടന്‍ മരിക്കും’ എന്നാണ് സെലൻസ്കി പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസില്‍ വെച്ച് നടന്ന അഭിമുഖത്തിലാണ് സെലന്‍സ്കിയുടെ വിവാദ പരാമർശം.
പുടിന്റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പുടിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെലന്‍സ്കിയുടെ പരാമര്‍ശം. പുടിന് നിര്‍ത്താതെ ചുമയ്ക്കുന്നതിന്റെയും കൈകാലുകള്‍ വിറയ്ക്കുന്നതിന്റെയുമൊക്കെ വീഡിയോകളും പുറത്തുവന്നിരുന്നു.