മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. സ്ഥലത്ത് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.