മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന് പ്രമേയം പാസാക്കി.ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അന്‍വര്‍ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളന പരിപാടിക്ക് എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന് പ്രമേയം പാസാക്കിയത്.
പി വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷന്, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അറിയിച്ചു.എം എല്‍ എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ് പി ശശിധരന് പ്രസംഗം ഒറ്റവരിയില്‍ അവസാനിപ്പിച്ച് വേദി വിട്ടുകയായിരുന്നു.