അനീഷ എം എ: സബ് എഡിറ്റർ
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഐടി പ്രൊഫഷണലായ വെങ്കട്ട ദത്താ സായ് ആണ് വരന്. ഈ മാസം 22 ന് ഉദയ്പൂരിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 24 ന് ഹൈദരാബാദില്‍ റിസപ്ഷന് നടക്കും.
രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി പരിചയമുണ്ടെന്നും എന്നാല്‍ ഒരു മാസം മുന്‍പ് മാത്രമാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സിന്ധു തിരക്കേറിയ സീസണിലേക്ക് കടക്കുകയാണ്. അതിനാലാണ് ഈ മാസം തന്നെ വിവാഹം നിശ്ചയിച്ചതെന്നും പിതാവ് പറഞ്ഞു.
പോസിഡക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വെങ്കട്ട ദത്താ സായ്. കഴിഞ്ഞ മാസം സിന്ധുവാണ് ഈ സ്ഥാപനത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഐആര്‍എസ് മുന്‍ ഉദ്യോഗസ്ഥനും പോസിഡക്സ് മാനേജിങ് ഡയറക്ടറുമായ ജിടി വെങ്കടേശ്വര്‍ റാവുവാണ് വെങ്കട്ട ദത്താ സായിയുടെ പിതാവ്.