ബോളിവുഡിന്റെ പ്രിയതാരമാണ് നടന് ആമിര്‍ ഖാന്. താരത്തിന്റെ സിനിമ ജീവിതത്തിനും വ്യക്തി ജീവിത്തിവും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ നടന് പുകവലി നിര്‍ത്തിയെന്ന വെളിപ്പെടുത്തലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷങ്ങളായി ഞാന്‍ സിഗരറ്റ് വലിക്കാറില്ല, മോശം ശീലമായിരുന്നു അത് എന്നും പറയുന്നു ആമിര്‍.
മുമ്പ് പുകയില എന്ജോയ് ചെയ്തിരുന്നു. എന്നാല്‍ അത് വര്‍ഷങ്ങളായി ഉപേക്ഷിച്ചിച്ചിട്ട്. മോശം ആ ശീലം ഉപേക്ഷിച്ചതില്‍ താന്‍ വലിയ സന്തോഷവാനാണ്. പുകവലി ഒട്ടും നല്ല ശീലമല്ല. ആരും അത് ഒരിക്കലും ചെയ്യരുത്. ഞാനത് ഉപേക്ഷിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുത്തു. പുകവലി ഉപേക്ഷിക്കാന്‍ എല്ലാ ആള്‍ക്കാരോടും താന്‍ അഭ്യര്‍ഥിക്കുകയാണെന്നും നടന് ആമിര്‍ വ്യക്തമാക്കി.