കൊച്ചി : സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഒരു ചിത്രമായിരുന്നു എംമ്പുരാൻ. ഏതാനും ദിവസങ്ങൾ മാത്രമേ ഇനി ചിത്രത്തിന്റെ റിലീസിനായി ഉള്ളു. ഇപ്പോഴിതാ സിനിമാപ്രേമികളെ ഒന്ന് കൂടെ ആവേശത്തിലാക്കി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എംമ്പുരാനിലെ ഖുറേഷി അബ്രാമായ മോഹൻലാൽ . ചിത്രത്തിന്റെ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്നാണ് നടൻ മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്.
ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റില്‍ ആയിരുന്നു നടന്റെ പ്രതികരണം.കൊച്ചിയില്‍ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.’ എംമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയല്‍ പാൻ ഇന്ത്യൻ ചിത്രമാണിത്. എംമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ’, എന്നാണ് മോഹൻലാല്‍ പറഞ്ഞത്.