കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പാൾ ഡോ.സുലേഖ. വിദ്യാർത്ഥിയിൽ നിന്ന് പരാതി കിട്ടിയ ഉടനെ ആൻ്റി റാഗിങ് സെൽ നടപടി തുടങ്ങിയെന്നും പ്രിൻസിപ്പാൾ ഡോ.സുലേഖ അറിയിച്ചു. കൂടാതെ ഇതിന് മുമ്പ് ആരും പരാതിപ്പെട്ടിട്ടില്ലെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
റാഗിങ് ചെയ്ത വിദ്യാർത്ഥികളെ പ്രിൻസിപ്പലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം ഹോസ്റ്റലിൽ അസിസ്റ്റന്റ് വാർഡൻ മുഴുവൻ സമയവും ഉണ്ടാകില്ലെന്നും പ്രിൻസിപ്പലെ പറഞ്ഞു.രാത്രികാലങ്ങളിൽ ഉള്ളത് ഹൗസ് കീപ്പിംഗ് ഇൻ ചാർജ് ആയ ഒരാൾ മാത്രം. ഈ ജീവനക്കാരനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു