ഐപിഎല്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഒടുവില്‍ അ വാര്‍ത്തയെത്തി. രാജസ്ഥാന് റോയല്‍സിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളാണ് പുറത്ത് വന്നത്. രാജസ്ഥാന് റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുന്നത്.അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി കരാറൊപ്പിട്ടതെന്ന് പുറത്തുവരുന്ന വിവരം.
ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദ്രാവിഡ് പ്രധാന കോച്ചായി വന്നെങ്കിലും കുമാര്‍ സംഗക്കാര രാജസ്ഥാനൊപ്പം തുടരും. ഡയറക്റ്ററായി സംഗ ടീമിനൊപ്പമുണ്ടാവും. നേരത്തെ അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുമെന്നുള്ള രീതിയില്‍ വാര്ത്തുകള് പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഡയറക്റ്ററായി നിലനിര്‍ത്തി. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിംഗ് പരിശീലകന് വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന് ശ്രമിക്കുന്നുണ്ട്.
Your article helped me a lot, is there any more related content? Thanks!