കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. വ്യാജ പരാതി നല്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്മുന്നില് നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. രാഹുല്‍ ഈശ്വറിനെതിരായി ഹണി റോസ് നല്കിയ പുതിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.