ന്യൂഡൽഹി: സ്പീക്കർ ഓം ബിര്‍ല ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ തന്റെ മൈക്രോഫോൺ ഓഫാക്കിയതായും രാഹുൽ ആരോപിച്ചു. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ സ്പീക്കര്‍ ഓടിപ്പോയി. സഭ നടത്താനുള്ള വഴിയല്ല ഇത്. എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു സഭ പിരിച്ചുവിട്ടു,’ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമുച്ചയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ 7-8 ദിവസമായി എനിക്ക് സംസാരിക്കാന്‍ അനുവാദമില്ല. പ്രതിപക്ഷത്തിന് സ്ഥാനമില്ല സര്‍ക്കാരിന് മാത്രമേ സ്ഥാനമുള്ളൂ. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എനിക്ക് അനുവാദം ലഭിച്ചില്ല. രാഹുല്‍ ഗാന്ധി പറഞ്ഞു.