പാലക്കാട്: പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെ വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയപ്പോഴാണ് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്.
രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നല്കാന് സരിന് കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങി. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു.
എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പരസ്പര ബഹുമാനത്തോടെ തെരഞ്ഞടുപ്പിനെ നേരിടാന്‍ രാഹുലിന് കഴിയുന്നില്ലെന്നും സരിന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം തനിക്ക് കപടമുഖമില്ലെന്നും ചാനലുകള്‍ക്ക് മുമ്പില്‍ അഭ്യാസം കാണിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ പി സരിന് കൈകൊടുക്കാന്‍ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.