ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്. മലയാളി ഹോക്കി താരം പി.ആര്. ശ്രീജേഷ്, മനു ഭാക്കര്‍, സരബ്ജോദ് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ ഇരിപ്പിടം.
അതേസമയം ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി മോദി മുന്‍ യുപിഎ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വര്‍ഷം കാലിയായിരുന്ന പ്രതിപക്ഷനേതാവ് പദവിക്ക് അവകാശിയായത്. 52 സീറ്റില്‍നിന്നാണ് കോണ്‍ഗ്രസ് നൂറിലേക്ക് കുതിച്ചത്. ജൂണ്‍ 25-നാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവായി ചുമതലയേറ്റത്.സാമൂഹിക മാധ്യമമായ എക്സിലൂടെ എല്ലാ ഇന്ത്യക്കാര്‍ക്കും രാഹുല്‍ഗാന്ധി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
സ്വാതന്ത്ര്യമെന്നത് കേവലമൊരു വാക്കല്ലെന്നും ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്നും എക്സില്‍ പ്രതിപക്ഷ നേതാവ് കുറിച്ചു.അതേസമയം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തെ ആക്രമിച്ചു. അഴിമതിനിറഞ്ഞ ഭരണത്തെ രാജ്യം മറികടന്നുവെന്ന് മോദി യു.പി.എ. സര്‍ക്കാരിനെ ഉദ്ദേശിച്ച് പറഞ്ഞു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ചിലര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും അവര്‍ അഴിമതിക്കാരെ പാടിപ്പുകഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.