സിനിമാലോകം കാത്തിരുന്ന രജനികാന്ത് ചിത്രം വേട്ടയ്യന് പ്രദര്‍ശനത്തിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതൊരു മാസ് രജനി ചിത്രം എന്നതിലുപരി കണ്ടന്റിന് പ്രാധാന്യം നല്കുന്ന സിനിമയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ആദ്യ 20 മിനിറ്റ് സമയം രജനികാന്ത് ആരാധകര്‍ക്ക് ആഘോഷിക്കുന്നതിനുള്ള വക സിനിമ നല്‍കുന്നുണ്ട് എന്നാണ് പലരും പറയുന്നത്.
രജനികാന്തിനൊപ്പം ഫഹദ് ഫാസിലിന്റെ പ്രകടനത്തെക്കുറിച്ചും പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. തമാശ രംഗങ്ങളില്‍ മിന്നുന്ന പ്രകടനമാണ് നടന് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് അഭിപ്രായങ്ങള്‍. മഞ്ജു വാര്യരുടെ രംഗങ്ങള്‍ കുറവാണെങ്കിലും നിര്‍ണ്ണായകമാണെന്നും അഭിപ്രായങ്ങളുണ്ട്. ദുഷ്റ വിജയന് മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.