പെരുന്ന: മന്നം ജയന്തി ആഘോഷത്തിനായി എൻ എസ് എസ് (NSS) ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല. പെരുന്നയിൽ വച്ച് നടക്കുന്ന ആഘോഷത്തിന്റെ പൊതുസമ്മേളനം ഉത്ഘാടനം ചെയ്യാൻ ആണ് രമേശ് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ച് ജി സുകുമാരൻ നായർ സ്വീകരിച്ചു.
എൻ എസ് എസുമായി ദീർഘകാല അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തല 11 വർഷത്തിന് ശേഷമാണ് പിണക്കം മാറ്റി തിരിച്ചു വരുന്നത്. എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ എന്നും മന്നത് പദ്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരി എന്നും പ്രതികരിച്ച ചെന്നിത്തല ഉത്ഘാടകനായി തന്നെ ക്ഷണിച്ചതിൽ നന്ദിയും രേഖപ്പെടുത്തി. എൻഎൻഎസിന്റെ പുത്രനാണ് ചെന്നിത്തലയെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പറഞ്ഞു.