ചെന്നൈ:ബിജെപിയിൽ നിന്ന് പടിയിറങ്ങിയ രഞ്ജന നാച്ചിയാര്‍ നടന് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നയങ്ങളിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയിൽ നിന്ന് രഞ്ജനയുടെ പടിയിറക്കം.ബുധനാഴ്ച രാവിലെ ചെന്നൈക്കടുത്തുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിജയ് സംഘടിപ്പിച്ച ടിവികെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത രഞ്ജന നാച്ചിയാര്‍ തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം ടിവികെ ആണെന്ന് വ്യക്തമാകുകയായിരുന്നു .
അടുത്ത എംജിആര്‍ ആണ് വിജയ് എന്നും തമിഴകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയെന്നും രഞ്ജന പ്രകീര്‍ത്തിച്ചു. ഭാഷാ വിവാദം ഉണ്ടായതിന് ശേഷം ബിജെപിക്ക് തമിഴ്നാട്ടില്‍ ഉണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് രഞ്ജന നാച്ചിയാരുടെ രാജി. തമിഴ് സംവിധായകന് ബാലയുടെ സഹോദരന്റെ മകളായ രഞ്ജന നാച്ചിയാര്‍ ബിജെപി.കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു.
തനിക്ക് പാര്‍ട്ടിയുമായി മറ്റ് പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്നും രഞ്ജന വ്യക്തമാക്കി. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഇതിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല.