നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികൾ. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും.
പരാജയത്തിന്റെ വക്കില്‍നിന്ന് ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്തുനൽകുന്നുണ്ട്. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു. കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് ഇത് വീണ്ടെടുപ്പിനുള്ള അവസരമാണ്. സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്.
രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാണ് നാഗ്പുരില്‍. ചൊവ്വാഴ്ച ഉച്ചവരെ ഇരുടീമുകളും പരിശീലനത്തിനിറങ്ങി. രഞ്ജിയിലെ 90-ാം ഫൈനലാണിത്. കേരള ടീമിൽ നിന്ന് വരുൺ നായരെ ഒഴിവാക്കി.