കൊച്ചി: ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന് തുടങ്ങിയവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി ഉത്തരവ് അറിയാം. കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയുള്ള ഹര്‍ജികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിന്റെ വാദം. അതേസമയം മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
Your point of view caught my eye and was very interesting. Thanks. I have a question for you.