സ്ത്രീപീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്കിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ബിബിൻ സി ബാബുവിന്റെ ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പിന്നാലെയാണ് ഇങ്ങനെ ഒരു പരാതി വന്നത് ,അതിനാൽ ഇത് പാർട്ടി വിട്ടതിന്റെ പകപോക്കൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. കേസിൽ ബിബിൻ ഒന്നാം പ്രതിയും ബിബിന്റെ അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്.
കഴിഞ്ഞ ദിവസമാണ് ബിബിൻ ബിജെപിയിൽ ചേർന്നത്. സിപിഐഎമ്മിൽ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് ബിപിന്‍. സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.