റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ 14 പ്രോ സ്മാര്‍ട്ട്ഫോണ്‍ സീരിസിലൂടെ 2025 ജനുവരിയില്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത് . ഇത്തവണ ഈ മോഡൽ ഇറങ്ങുന്നത് മറ്റൊരു പ്രേത്യകതയോട് കൂടിയാണ് പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് രണ്ട് ഫോണ്‍ മോഡലുകളും ഇത്തവണ വിപണിയിലേക്ക് എത്തുക.
റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്ബോഴാണ് ഫോണിന്റെ റിയര്‍ പാനലിന്റെ കളര്‍ മാറുക എന്നതാണ് സവിശേഷത. സ്നാപ്ഡ്രാഗണ്‍ 7എസ് ജനറേഷന് 3 സോക് ചിപ്സെറ്റോടെയായിരിക്കും പ്രോ+ വരിക. കൂടാതെ 5ജി സാങ്കേതികവിദ്യയോടെയാണ് ഇരു ഫോണുകളും വിപണിയിലെത്തുക.റിയല്‍മീ 14 പ്രോ സിരീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിടുമെന്നാണ് വിവരം.