അടുത്തിടെയായി ഐശ്വര്യ റായ് മകൾ ആരാധ്യക്കൊപ്പമാണ് പൊതുവേദികളിൽ നടി എത്തുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങലാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നുത്. കുഞ്ഞിന്റെ ഭാവിയെ ഇത് ബാധിക്കുമെന്നും അമ്മക്കൊപ്പം ഫാഷൻ വീക്കുകളിലും പുരസ്കാരദാന ചടങ്ങുകളിലും എത്തുന്നത് കുഞ്ഞിന്റെ സ്കൂൾ വിദ്യാഭ്യാസത്തെ തകർക്കുമെന്നുമൊക്കെയാണ് ആരാധകരുടെ കരുതല്‍.
ഇപ്പോഴിതാ ആരാധകരുടെ വിമർശനങ്ങൾക്ക് ഐശ്വര്യ തന്നെ മറുപടി നൽകിയിരിക്കുകയാണ്.അബുദാബിയിൽ നടക്കുന്ന ഐഐഎഫ്എ അവാർഡ് നിശയിലാണ് മകൾ തനിക്കൊപ്പം പൊതുപരിപാടിയിൽ എത്തുന്നതിനെക്കുറിച്ച് നടി പറഞ്ഞത്. ഒരു മാധ്യമ പ്രവർത്തന്റെ ചോദ്യത്തിനായിരുന്നു മറുപടി.
‘ആരാധ്യ എപ്പോഴും കൂടെയുണ്ട്. ഇതിനോടകം താങ്കളിൽ നിന്ന് മികച്ചത് പഠിച്ചു കാണുമല്ലോ” എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.’ഓഹ്, അവൾ എന്റെ മകളാണ്. അവൾ എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്’- ഐശ്വര്യ നർമം കലർത്തി മറുപടി നൽകി.
ഐഐഎഫ്എ അവാര്‍ഡ് നിശയിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാനാണ് ഐശ്വര്യ മകൾ ആരാധ്യക്കൊപ്പം എത്തിയത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടി കൊടുത്തത്.