മുംബൈ:2023ലെ ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ 113 ശതമാനം വര്‍ധന.തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ലെ ഐപിഎല്ലില്‍ നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള്‍ 2023ല്‍ ഇത് 5120 കോടിയായി ഉയര്‍ന്നുവെന്ന് ബിസിസിഐ വാര്‍ഷിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ഐപിഎല്ലില്‍ നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം അധിക വര്‍ധന നേടാന്‍ 2023ല്‍ ബിസിസിഐക്കായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ലെ ആകെ വരുമാനം 11,769 കോടിയായി.2023 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേഷണവകാശ വില്പനയും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് പുതുക്കിയതും വരുമാന വര്‍ധനവിന് കാരണമായി.അതേസമയം, ചെലവിനത്തിലും 2023ല്‍ ബിസിസിക്ക് വര്‍ധനയുണ്ടായി. തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ ചെലവ് 66 ശതമാനം വര്‍ധിച്ച് 6648 കോടിയായി.