ജിദ്ദ: സൗദി അറേബ്യയിൽ ഇടിയോട് കൂടിയ ശക്തമായ മഴ കാരണം പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജിദ്ദ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു മണിക്കൂർ വരെ നീണ്ടു നിന്ന മഴയിൽ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.
ബുധനാഴ്ച വരെ മഴ തുടരുമെന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് ചില വിമാന സർവീസുകൾ വൈകിയേക്കും എന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.