റെഡ്മി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് ആവേശം പകർന്ന് പുതിയ റെഡ്മി ടർബോ ൪ ചൈനയിൽ ലോഞ്ച് ചെയ്തു.ഇത് ഇന്ത്യയിലും ആഗോള തലത്തിലും അടുത്ത ആഴ്ച ലോഞ്ച് ചെയ്യും. എന്നാല്‍ റെഡ്മി ടർബോ എന്ന പേരിന് പകരം പോക്കോ X7 പ്രോ (POCO X7 Pro) എന്ന പേരിലായിരിക്കും ചൈനയ്ക്ക് പുറത്ത് ഈ ഫോണ്‍ അവതരിപ്പിക്കുക. 2.5D മൈക്രോ-ആർക്ക് ഫ്രെയിം, അതിമനോഹരമായ ടെക്സ്ചർ, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം, ഓള്-മെറ്റല്‍ ക്യാമറ ഡെക്കോ, പിയാനോ പെയിൻ്റ് കരകൗശലവസ്തുക്കള്‍, വേള്‍വിന്റ് ഡബിള്‍ റിങ് ലൈറ്റ് സ്ട്രിപ്പ് എന്നിവ ഇതിലുണ്ട്.. ശക്തമായ സിഗ്നലിനായി, ഫ്ലാഗ്ഷിപ്പിന് സമാനമായ ഡ്യുവല്‍-ഫ്രീക്വൻസി ജിപിഎസും ട്രിപ്പിള്‍ ഫ്രീക്വൻസി ബെയ്ഡോയും റെഡ്മി ടർബോ 4ല്‍ ഉണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 480Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1920Hz PWM ഡിമ്മിങ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്നസ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയിതിലുണ്ട്. കൂടാതെ ക. മീഡിയടെക് ഡിമെൻസിറ്റി 8400 അള്‍ട്ര ചിപ്സെറ്റ് കരുത്താക്കിയാണ് ഈ റെഡ്മി ഫോണ്‍ എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ആദ്യത്തെ സ്മാർട്ട്ഫോണ്‍ എന്ന പ്രത്യേകതയും റെഡ്മി ടർബോ 4ന് ഉണ്ട്.