തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിന്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി.
തിരുവനന്തപുരം സിജെഎം കോടതിയാണ് ഇളവ് അനുവദിച്ച് ഉത്തരവിറക്കിയത്. വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയാണ് ഇളവ് പ്രഖ്യാപിച്ചത്.
രാഹുലിന് നല്കിയാല് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍.