ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ജനുവരി 8 മുതൽ 15 വരെ സ്പോട്ട് ബുക്കിംഗ് എണ്ണം അയ്യായിരമായി പരിമിതപ്പെടുത്തി. ദർശനത്തിന് ശേഷം ഭക്തർ സന്നിധാനത്ത് തങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപത്തുള്ള കൗണ്ടറുകളിലേക്ക് മാറ്റും. ജനുവരി 12 നും 13 നും സ്പോട്ട് ബുക്കിങ് 5000 വും 14 ന് 1000 വുമാക്കി കുറച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് ജനുവരി 12-ന് 60,000, ജനുവരി 13-ന് 50,000, ജനുവരി 14-ന് 40,000 എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്.
പുല്ലുമേട് വഴി വരുന്ന ഭക്തരെ കടത്തി വിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കിയാണ് പുന:ക്രമീകരിച്ചിരിക്കുന്നത്.