കോട്ടയം : ഏറ്റുമാനൂരിൽ പെൺമക്കൾക്കൊപ്പം ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് വായ്പ എടുത്തത് ഭർത്താവിന്റെ അച്ഛന്റെ ചികിത്സക്കായി ആണെന്ന് വെളിപ്പെടുത്തൽ . കുറച്ച് ദിവസം മുൻപ് കുടുംബശ്രീ അംഗം ഷൈനിയോട് പണം ആവിശ്യപ്പെട്ട് വിളിച്ച ഒരു ശബ്ദസംഭാഷണവും പുറത്ത് വന്നിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം പണം തിരിച്ചടക്കാൻ തയ്യാറായില്ല.
ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഭർത്താവും കേസിൽ കുറ്റാരോപിതനായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഏറ്റുമാനൂർ കോടതി ഉത്തരവ് പറയും. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേഷണത്തിന് അത് ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വായിച്ചിരുന്നു. എന്നാൽ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താൻ ആയിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം.