കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് പ്രഖ്യാപനത്തിന് പിന്നാലെ റവന്യു മന്ത്രി കെ രാജന് ഇന്ന് വയനാട്ടില്‍. ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണിക്ക് അവലോകനയോഗം ചേരും. ആസ്തി പരിശോധനയുടെ ഭാഗമായി നെടുമ്പാല എസ്റ്റേറ്റിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും നടക്കുന്ന സര്‍വ്വേ ഇന്നും തുടരും. രണ്ടാഴ്ചകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് ശ്രമം.
നെടുമ്പാലയിലേത് പോലെ എല്‍സ്റ്റണിലും 10 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിന് വേണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണ് നെടുമ്പാലയില്‍ 10 സെന്റിലും എല്‍സ്റ്റണില്‍ അഞ്ച് സെന്റിലും വീട് നിര്‍മ്മിക്കുന്നത്. പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതിയിക്ക് ഇന്നലെയാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.