കൊല്‍ത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.
പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി മാത്രമല്ല കേസിൽ പ്രതിയെന്നും മറ്റുള്ളവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നാണ് ട്രെയിനീ ഡോക്ടറുടെ മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം കൊൽക്കത്തയിൽ നടന്നത്. കൊല്‍ക്കത്ത ആര് ജി കര് മെഡിക്കല്‍ കോളേജിലെ നാലാം നിലയില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്.
ആന്തരികാവയവങ്ങള്‍ക്ക് വരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. കേസ് അന്വേഷിക്കുന്ന സിബിഐ സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് .ഡോക്ടറുടെ കൊലപാതകം, രാജ്യ വ്യാപകമായ രോഷത്തിനും ഇരയ്ക്ക് നീതി ലഭിക്കണമെന്നും ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നീണ്ട പ്രതിഷേധത്തിനും കാരണമായിരുന്നു.കൂടാതെ കേസ് മമത ബാനര്‍ജി സര്‍ക്കാറിനെ അടക്കം വെള്ളം കുടിപ്പിച്ചിരുന്നു