കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസിൽ മ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം .2005 ഒക്ടോബർ 3 നാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 10 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. ഈ മാസം 4 നാണ് റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.2005 ഒക്ടോബർ 3 ന് ആയിരുന്നു സംഭവം .
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. റിജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. റിജിത്തിനൊപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കും അന്ന് വെട്ടേറ്റിരുന്നു . ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.ആർ എസ് എസ് ബിജെപി പ്രവർത്തകരായ വി വി സുധാകരൻ ,കൊത്തില താഴെ വീട്ടിൽ ജയേഷ് സി പി രഞ്ജിത്ത് , പി പി അജീന്ദ്രൻ , ഐ വി അനിൽകുമാർ, രാജേഷ് പി പി ,വി വി ശ്രീകാന്ത് ,വി വി ശ്രീജിത്ത്, ടി വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.