ബിസിസിഐ യോഗത്തിൽ, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത് ശർമ. ഏതാനും മാസങ്ങൾകൂടി ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആണ് രോഹിത് ആഗ്രഹം അറിയിച്ചത്.
ഈ കാലയളവിൽ പുതിയ ക്യാപ്റ്റനെ കണ്ടുപിടിക്കാനും രോഹിത് ബിസിസിഐയോട് ആവശ്യപ്പെട്ടു. പരിശീലകനായ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് രോഹിത് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പുതിയ ക്യാപ്റ്റന് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും രോഹിത് അറിയിച്ചു.
അതേസമയം, ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമ തന്നെയാകും ഇന്ത്യൻ ക്യാപ്റ്റൻ. ബിസിസിഐയും ഐസിസിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക.